sanjana

ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നിന്നുള്ള സഞ്ജന എന്ന അഞ്ചു വയസുകാരി തലകീഴായി തൂങ്ങി നിന്ന് 13 മിനിട്ട് 15 സെക്കന്റിനുള്ളിൽ 111 അമ്പുകൾ എയ്തു. സ്വാതന്ത്ര്യദിനത്തിലായിരുന്നു സഞ്ജനയുടെ പ്രകടനം. പ്രൊഫഷണൽ താരങ്ങളെ വെല്ലുന്ന പ്രകടനമാണ് നടത്തിയതെന്ന് സഞ്ജനയുടെ പരിശീലകൻ സിഹാൻ ഹുസൈനി പറയുന്നു. ദേശീയ മത്സരങ്ങളിൽ പരിശീലനം ലഭിച്ച താരങ്ങൾ 30 മിനിറ്റിൽ മുപ്പത് അമ്പുകളാണ് എയ്യാറുള്ളത്. അതായത് നാല് മിനിറ്റിൽ ആറ് അമ്പുകൾ. ആ സ്ഥാനത്താണ് വെറും 13 മിനിറ്റ് 15 സെക്കന്റിൽ 111 അമ്പുകൾ എയ്ത് സഞ്ജന ഏവരേയും ഞെട്ടിച്ചത്.