മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് ബാലചന്ദ്ര മേനോൻ. 1970 കളുടെ അവസാനത്തിൽ തുടങ്ങിയ സിനിമാ ജീവതത്തിലൂടെ സംവിധായകൻ, തിരക്കഥകൃത്ത്, നടൻ, ഗായകൻ, ഗാനരചയിതാവ് തുടങ്ങി എല്ലാ മേഖലകളിലും തികഞ്ഞൊരു സിനിമാക്കാരൻ ആകാൻ മേനോന് കഴിഞ്ഞിട്ടുണ്ട്. ജീവിതവും സിനിമയും കോർത്തിണങ്ങിയ തന്റെ ചരിത്രത്തെ ഫിൽമി ഫ്രൈഡേയ്‌സ് എന്ന യൂട്യൂബ് ചാനലിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. രണ്ട് സീസൺ പൂർത്തിയായി കഴിഞ്ഞ ഫിൽമി ഫ്രൈഡേയ്‌സ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്.
എറ്റവും ഒടുവിലായി പുറത്തിറക്കിയ സീസൺ-2വിന്റെ എപ്പിസോഡിൽ സാന്നിധ്യം ശബ്‌ദം കൊണ്ടുമാത്രമാണ് ബാലചന്ദ്ര മേനോൻ. 'പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് സ്‌റ്റൈലിൽ വരാൻ കാരണം' എന്ന മുഖവുരയോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്‌ട്രീയവും മേനോൻ ചർച്ചയാക്കുന്നു.
വീഡിയോ കാണാം-