1.സ്വര്‍ണക്കടത്ത് കേസില്‍ മൂന്നു പ്രതികള്‍ക്ക് ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ എന്‍.ഐ.എ നടപടി .യു.എ.ഇയില്‍ ഉള്ള റാബിന്‍സ് ഹമീദ്, സിദ്ദിഖുള്‍ അക്ബര്‍, അഹമ്മദുകുട്ടി എന്നിവര്‍ക്കാണ് നോട്ടിസ് അയക്കുക. കൂടാതെ സ്വര്‍ണ്ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്കും എന്‍.ഐ.എ അന്വേഷിക്കും. കേസില്‍ ആകെ 20 പ്രതികളാണുള്ളത്. കൂടുതല്‍ പ്രതികളുടെ പങ്കാളിത്തം കണ്ടെത്തേണ്ടതുണ്ട്. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ട് ഇരിക്കുകയാണ്. കള്ളക്കടത്ത് പണം ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു. വിദേശത്തുള്ള കൂടുതല്‍ ആളുകളെ സംബന്ധിച്ച് അന്വേഷണം നടക്കുക ആണെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
2.സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ നേരത്തെ വിദേശകാര്യ മന്ത്രാലയം കത്ത് നല്കിയിരുന്നു. ആദ്യ കത്തിന് മറുപടി കിട്ടാത്ത സാഹചര്യത്തില്‍ വീണ്ടുമൊരു കത്ത് കൂടി കേന്ദ്രം നല്കി. ഇക്കാര്യത്തില്‍ ഔദ്യോഗികമായ അനുമതിക്ക് സാധ്യത മങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ യു.എ.ഇയിലുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് ചില മൊഴികളില്‍ വ്യക്തത വരുത്താനെങ്കിലും അനുമതി കിട്ടാനാണ് നീക്കം. യു.എ.ഇയുമായി നടക്കുന്ന ആശയ വിനിമയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പറയാനില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നയം.
3. ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ ചീഫ് സെക്രട്ടറിക്ക് എന്‍ഫോഴ്സ്‌മെന്റ് നോട്ടീസ് അയച്ചു. പദ്ധതിക്ക് കേന്ദ്രാ അനുമതിയുണ്ടോ എന്ന് വ്യക്തമാക്കണം എന്നു നോട്ടീസില്‍ ആവശ്യപ്പെട്ടു. റെഡ് ക്രസന്റുമായുള്ള കരാറിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടു. കരാര്‍ തുക എങ്ങനെ കൈമാറ്റം ചെയ്തുവെന്നും അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു. കരാര്‍ വിശദാംശങ്ങള്‍, ഇടനിലക്കാര്‍, കരാര്‍ തുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഭവനസമുച്ചയത്തിന്റെ നിര്‍മാണ കരാര്‍ എടുത്ത കമ്പനി തനിക്ക് ഒരു കോടി കമ്മിഷന്‍ തന്നുവെന്നു സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന മൊഴി നല്‍കിയിരുന്നു.
4.മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ സന്ദര്‍ശിച്ചതിനെ തുടര്‍ന്നു ലഭിച്ച 20 കോടിയുടെ സഹായത്തില്‍ നിന്ന് ഏതു സാഹചര്യത്തിലാണു സ്വപ്നയ്ക്കു കമ്മിഷന്‍ ലഭിച്ചതെന്നും റെഡ് ക്രസന്റില്‍ നിന്നു നിര്‍മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ മാനദണ്ഡങ്ങളും ആര് ഇടപെട്ടാണു കരാര്‍ നല്‍കിയത് എന്നതും പരിശോധിക്കുന്നുണ്ട്. വടക്കാഞ്ചേരിയില്‍ ആദ്യം തയാറാക്കി ഭരണാനുമതി കിട്ടിയ പദ്ധതിയിലുണ്ടായ മാറ്റവും പ്രതിപക്ഷം ആരോപണമായി ഉയര്‍ത്തിയിരുന്നു.റെഡ്ക്രസന്റി
5.സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. 63 വയസ്സായിരുന്നു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണശേഷം നടത്തിയ പരിശോധനയില്‍ ആണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്സാണ്ടറും കൊവിഡ് ബാധിച്ച് മരിച്ചു. 76 വയസ് ആയിരുന്നു. അര്‍ബുദ രോഗിയായിരുന്ന അലക്സാണ്ടര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് കോവിഡ് ബാധിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. അതിനിടെ, സര്‍ക്കാര്‍ കൊവിഡ് മരണങ്ങള്‍ മറച്ചു വയ്ക്കുന്നു എന്ന ആക്ഷേപങ്ങള്‍ക്കിടെ ഔദ്യോഗിക മരണ സംഖ്യ 200 കടന്നു. ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത് 64 മരണങ്ങളാണ്. ഒരേസമയം ചികില്‍സയിലുള്ളവരുടെ എണ്ണം 35,000 വരെ ആകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ വിലയിരുത്തല്‍.
6.സംസ്ഥാനത്ത് ഉണ്ടായ 203 മരണങ്ങളില്‍ 132പേരും അറുപതു വയസിനു മുകളില്‍ ഉള്ളവരാണ് എന്നത് റിവേഴ്സ് ക്വാറന്റീന്‍ ശക്തിപ്പെടുത്തണം എന്നാണ് സൂചിപ്പിക്കുന്നത്. 7പേര്‍ 18നും 40 നും ഇടയില്‍ പ്രായമുളളവരും 52പേര്‍ 41 നും 59 നുമിടയിലുള്ള വരുമാണ്. ഔദ്യോഗിക കണക്കുകള്‍ ഇതാണെങ്കിലും മരണശേഷമോ മുമ്പോ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 350 കടന്നു. എല്ലാ ദിവസവും 1500 നു മുകളില്‍ പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഒരാഴ്ച കൊണ്ട് മാത്രം 12,905 പുതിയ രോഗികളുണ്ടായി. ഗുരുതര അവസ്ഥയിലുള്ളവര്‍ ആകെ രോഗ ബാധിതരുടെ ഒരു ശതമാനം മാത്രമാണ് എന്നതാണ് ആശ്വാസം.
7.കൊവിഡ് 19 പകര്‍ച്ച വ്യാധി രണ്ട് വര്‍ഷത്തിന് ഉള്ളില്‍ അവസാനിക്കുന്നത് ആയി പ്രതീക്ഷിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ്. 1918 ല്‍ പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായെന്നും സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടര്‍ന്ന് പിടിക്കാനുള്ള ശൃംഖല മുമ്പേത്തിനേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടത് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
8.1918ല്‍ സ്പാനിഷ് ഫ്ലൂ അഞ്ച്‌കോടി ആളുകളുടെ മരണത്തിന് കാരണമായെങ്കില്‍ കൊവിഡ് മൂലം ഇതുവരെ എട്ട് ലക്ഷം ആളുകളാണ് മരിച്ചത്. പി.പി.ഇ കിറ്റില്‍ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്നും പി.പി.ഇ കിറ്റ് ഇല്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്യുക ആണെങ്കില്‍ അവരുടെ ജീവന്‍ അപകടത്തില്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ കൊവിഡ് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത്. കൊവിഡിന്റെ രണ്ടാം വരവ് തടയാന്‍ ഒരുരുങ്ങുക ആണ് യൂറോപ്യന്‍ രാജ്യങ്ങള്‍