ജില്ലാ ആസൂത്രണസമിതിയുടെ യോഗം ആസൂത്രണ സമിതി അംഗം ഇസ്മായിൽ മുത്തേടത്തിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി ചേർന്നു. പാണ്ടിക്കാട്, വണ്ടൂര്‍, കണ്ണമംഗലം, പറപ്പൂര്‍, മംഗലം, വേങ്ങര, പള്ളിക്കല്‍, ചെറുകാവ്, മാറാക്കര, തേഞ്ഞിപ്പലം, ഒഴൂര്‍, ആലിപ്പറമ്പ്, കൂട്ടിലങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും തിരൂര്‍ നഗരസഭയുടെയും 2020-21 അന്തിമ വാര്‍ഷിക പദ്ധതിയ്ക്ക് യോഗം അംഗീകാരം നല്‍കി. യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ സലിം കുരുവമ്പലം, വെട്ടം ആലിക്കോയ, സി.എച്ച്. ജമീല ടീച്ചര്‍, ശ്രീ.എ.കെ. അബ്ദുറഹിമാന്‍, സി. ജമീല അബൂബക്കര്‍, സി.അബ്ദുള്‍ നാസര്‍, എ.കെ. അബ്ദുള്‍ നാസര്‍, എം.കെ.റഫീക്ക, എ.ടി സജിത, വി.പി. സുലൈഖ എന്നിവര്‍ പങ്കെടുത്തു.