honda-

ന്യൂഡൽഹി: എന്‍ട്രി ലെവല്‍ 200 സിസി സ്‌പോര്‍ട്സ് ബൈക്ക് വിഭാഗത്തിലേക്ക് ചുവടുവെക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ്. ആഗസ്റ്റ് 27 ന് പുത്തന്‍ മോഡല്‍ അവതരപ്പിച്ചുകൊണ്ട് ഈ ശ്രേണിയിലും കളംപിടിക്കാന്‍ ഒരുങ്ങുകയാണ് ഹോണ്ട. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ടീസര്‍ വീഡിയോയും ഹോണ്ട പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന 200 സിസി മോഡല്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ മോട്ടോര്‍സൈക്കിളാണെന്ന സൂചന ബ്രാന്‍ഡ് ഇതിലൂടെ ലഭിക്കുന്നു.

ബിഎസ്-6 മലിനീകരണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ സിബി ഹോര്‍നെറ്റ് 160R-നെ പരിഷ്‌ക്കരിച്ച് ഇതുവരെ വിപണിയില്‍ എത്തിച്ചിട്ടില്ല. അതിനാല്‍ 200 സിസി എഞ്ചിനുമായി ഹോര്‍നെറ്റായിരിക്കും വിപണിയില്‍ ഇടംപിടിക്കുക എന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഹോണ്ടയുടെ പ്രധാന എതിരാളികളായ ഹീറോ മോട്ടോകോര്‍പ് എക്സ്ട്രീം 200R, എക്സ്പള്‍സ് സീരീസുകളുടെ 200 സിസി മോട്ടോര്‍സൈക്കിള്‍ തുടങ്ങിയവ ഉപയോഗിച്ച് ശ്രേണി ശക്തിപ്പെടുത്തിയിട്ടുണ്ട്.

Some people like to go with the flow. Whereas some like to challenge the established. They like to have a little power in their hands. For those who believe in going faster, here’s a powerful something. Time to fly against the wind. pic.twitter.com/TRf4u5cL4u

— Honda 2 Wheelers (@honda2wheelerin) August 21, 2020

ഹോണ്ട ഇന്ത്യയില്‍ പുതിയ സിബിഎഫ്190R-നായുള്ള പേറ്റന്റ് നേടിയിരുന്നു. അതില്‍ വരാനിരിക്കുന്നത് സിബിഎഫ് സീരിസിലെ ഈ മോഡലാകാം. ഹോണ്ട പങ്കുവെച്ച ടീസര്‍ ഇതുമായി നിരവധി സമാനതകള്‍ കാണിക്കുന്നുമുണ്ട്. ബജാജ് പള്‍സര്‍ എൻഎസ്200, ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4V എന്നിവയുമായിട്ടാകും പ്രധാന മത്സരം. ടീസര്‍ വീഡിയോയില്‍ മൊത്തത്തിലുള്ള സ്‌റ്റൈലിംഗ്, ബ്ലാക്ക് ഫിനിഷ്ഡ് ബോഡി പാനലുകള്‍, ഹോണ്ട എംബ്ലമുള്ള ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, ടാങ്കിലെ ഫിനിഷുകള്‍ പോലുള്ള കാര്‍ബണ്‍ ഫൈബര്‍ തുടങ്ങിയ ഘടകങ്ങള്‍ വിദേശത്ത് വില്‍ക്കുന്ന സിബിഎഫ്190R ആകര്‍ഷകമായ സ്‌റ്റൈലിംഗിന് സമാനമാണ്. യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ 200 സിസി ബൈക്ക് ഹോണ്ടയെ സഹായിക്കും. ഒപ്പം മത്സരാധിഷ്ഠമായ വില നിര്‍ണയവും എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ ഹോണ്ടയ്ക്ക് മേല്‍കൈ നല്‍കും.