ന്യൂഡൽഹി: മൺസൂൺ മഴയുണ്ടാക്കിയ കനത്ത വെളളപ്പൊക്ക ഭീഷണി മാറിത്തുടങ്ങിയതിന് പിന്നാലെ ഡൽഹി ദേശീയ തലസ്ഥാന ഭാഗത്ത് മഴവില്ല് തെളിഞ്ഞു. വെളളിയാഴ്‌ച വൈകുന്നേരത്തോടെയാണ് ഈ സുന്ദര ദൃശ്യം കണ്ടത്. അതും ഒന്നല്ല രണ്ട് മഴവില്ലുകൾ. വ്യാഴാഴ്‌ച വരെ കനത്ത മഴയും പ്രധാന റോഡുകളിൽ വെളളക്കെട്ടുമായിരുന്നു ഡൽഹിയിലെ കാഴ്‌ചയെങ്കിൽ മഴവില്ലുകൾ തെളിഞ്ഞതോടെ ജനമൊന്നാകെ വീഡിയോകളും ചിത്രങ്ങളും മൊബൈലിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുകയാണ്.
Kabhi Rainbow bantey dekha hai ...... Fhir double rainbow bantey .... Double rainbow 🌈 is supposed to be a blessing 😁🙏🏻✨⚡️....(2) pic.twitter.com/kRCoZI4tGy
— Tinkerbell 11:11 (@tinkerbell9958) August 21, 2020
ചിലർ ഇരട്ട മഴവില്ല് ഭാഗ്യമാണെന്നു അനുഗ്രഹമാണെന്നും പറയുന്നുണ്ട്. എന്നാൽ ഇതിൽ വലിയ കാര്യമില്ലെന്നും അന്തരീക്ഷത്തിലുളള ജലകണത്തിന് രണ്ട് തവണ പ്രകീർണ്ണനം സംഭവിക്കുമ്പോൾ ഇത്തരത്തിൽ രണ്ട് മഴവില്ലുകൾ തെളിയാമെന്ന് ശാസ്ത്ര കുതുകികൾ പറയുന്നു.സൂര്യന്റെ വെളിച്ചം കുറവായിരിക്കുമ്പോൾ പുലർച്ചെയോ വൈകുന്നേരങ്ങളിലോ മഴവില്ലുകൾ ഇങ്ങനെ തെളിയാമെന്നാണ് വിദഗ്‌ധാഭിപ്രായം.