pinarayi

ഒരു ഭാഗത്ത് എതിർക്കുകയും മറുഭാഗത്ത് എയർപോർട്ട് അദാനിയ്ക്ക് വിൽക്കാനുള്ള സകലസൗകര്യങ്ങളും ചെയ്ത നൽകുകയും ചെയ്യുന്ന പിണറായി വിജയന്റെ നിലപാട് തികച്ചും വിചിത്രമാണെന്ന് ആർ എസ് പി നേതാവ് ഷിബു ബേബി ജോൺ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.

'അധികാരത്തിൽ വന്ന നാൾ മുതൽ പിണറായി വിജയൻ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം. അതിന് കൂട്ടുപിടിച്ചിരിക്കുന്നതാകട്ടെ, പിണറായി സർക്കാരിൻ്റെ എല്ലാ അഴിമതികളുടെയും മറയായ കൺസൾട്ടൻസി ഏജൻസികളെയും.

എയർപോർട്ട് സ്വകാര്യവൽക്കരണത്തെ നാമെല്ലാം ശക്തമായി എതിർക്കുന്നു. എന്നാൽ ഒരു ഭാഗത്ത് എതിർക്കുകയും മറുഭാഗത്ത് എയർപോർട്ട് അദാനിയ്ക്ക് വിൽക്കാനുള്ള സകലസൗകര്യങ്ങളും ചെയ്ത നൽകുകയും ചെയ്യുന്ന പിണറായി വിജയൻ്റെ നിലപാട് തികച്ചും വിചിത്രമാണ്'-ഷിബു ബേബി ജോൺ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'അധികാരത്തിൽ വന്ന നാൾ മുതൽ പിണറായി വിജയൻ കൈക്കൊള്ളുന്ന ഇരട്ടത്താപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തിരുവനന്തപുരം വിമാനത്താവളം. അതിന് കൂട്ടുപിടിച്ചിരിക്കുന്നതാകട്ടെ, പിണറായി സർക്കാരിൻ്റെ എല്ലാ അഴിമതികളുടെയും മറയായ കൺസൾട്ടൻസി ഏജൻസികളെയും. എയർപോർട്ട് സ്വകാര്യവൽക്കരണത്തെ നാമെല്ലാം ശക്തമായി എതിർക്കുന്നു. എന്നാൽ ഒരു ഭാഗത്ത് എതിർക്കുകയും മറുഭാഗത്ത് എയർപോർട്ട് അദാനിയ്ക്ക് വിൽക്കാനുള്ള സകലസൗകര്യങ്ങളും ചെയ്ത നൽകുകയും ചെയ്യുന്ന പിണറായി വിജയൻ്റെ നിലപാട് തികച്ചും വിചിത്രമാണ്. എയർപോർട്ട് സർക്കാർ ഏറ്റെടുക്കാനുള്ള മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ലേലത്തിൽ പങ്കെടുക്കാനുള്ള തീരുമാനം അന്നേ സംശയമുണർത്തിയതാണ്. Highest bid നെക്കാൾ 19.64% വ്യത്യാസത്തിൽ ക്വാട്ടിങ് നടത്തി അദാനിയ്ക്ക് വേണ്ടി മനപ്പൂർവം പുറത്തായതാണെന്ന് ഇപ്പോൾ മനസിലാകുന്നുണ്ട്. എന്തായാലും എയർപോർട്ട് വാങ്ങാൻ വന്നവർക്ക് കൺസൾട്ടൻസി വകയിൽ അരക്കോടി രൂപ കൂടി കൊടുത്തുവിട്ട പിണറായി വിജയൻ്റെ വലിയ മനസ് ആരും കാണാതെ പോകരുത്'.