തിരുവനന്തപുരം: സെവന്ത് ആർട്ട് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി മലയാളിയായ കെ.കെ.സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടു.തിമിരം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്.അമേരിക്കൻ സംവിധായിക ഡോണാ വീലറിന്റെ ഡെത്ത് ഒഫ് എ സെയിൽസ് വുമൺ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഡോണാ വീലറാണ് മികച്ച സംവിധായിക.
പത്മരാജൻ സംവിധാനം ചെയ്ത ഇന്നലെ എന്ന ചിത്രത്തിലെ അച്ചായൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സുധാകരൻ അനവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഇന്ത്യയ്ക്കു പുറമേ അമേരിക്ക,കാനഡ ഫ്രാൻസ്,ജർമനി,സ്പെയിൻ,നോർവെ,ഇറാൻ ,ഇറാക്ക് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും നൂറിലധികം ചിത്രങ്ങൾ മത്സരത്തിൽ പങ്കെടുത്തു.