img
സ്വാതന്ത്ര്യസമര സേനാനിയും മുൻ എം.എൽ.എയുമായ ലക്ഷ്മണൻ വൈദ്യരോടുള്ള ആദരസൂചകമായി കണിയാപുരത്തെ വസതിയിൽവച്ച് മകൻ മധുസൂദനനെ കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ഷാൾ അണിയിക്കുന്നു. സമ്മോഹനം ചെയർമാൻ വിതുര ശശി, പിരപ്പൻകോട് സുഭാഷ്, തെന്നൂർ നസീം എന്നിവർ സമീപം

കണിയാപുരം: സമ്മോഹനം മാനവിക സൗഹൃദ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര സേനാനികളും മുൻ എം.എൽ.എമാരുമായ അലിക്കുഞ്ഞ് ശാസ്ത്രി, എൻ. ലക്ഷ്മണൻ വൈദ്യർ എന്നിവർക്കും എ. ശങ്കരൻ കോൺട്രാക്ടർക്കും സ്‌മരണാഞ്ജലി അർപ്പിച്ചു. സ്വാതന്ത്ര്യ സമര പൈതൃക സംഗമ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കണിയാപുരത്ത് അവരുടെ വസതികളിലായിരുന്നു ചടങ്ങ്. അലിക്കുഞ്ഞ് ശാസ്ത്രിയുടെ ഭാര്യ പി.എം. നഫീസാ ബീവി, ലക്ഷ്‌മണൻ വൈദ്യരുടെ മകൻ എൻ. മധുസൂദനൻ, ശങ്കരൻ കോൺട്രാക്ടറുടെ മകൻ എസ്. രാജീവ് എന്നിവരെ കെ.പി.സി. സി മുൻ പ്രസിഡന്റ് എം.എം. ഹസൻ ആദരിച്ചു. സമ്മോഹനം ചെയർമാൻ അഡ്വ. വിതുര ശശി, സമ്മോഹനം ജനറൽ കൺവീനർ പിരപ്പൻകോട് സുഭാഷ്, തെന്നൂർ നസീം, മുരുക്കുംപുഴ സി. രാജേന്ദ്രൻ, പാങ്ങപ്പാറ അശോകൻ, സുബാഷ് ബോസ് തുടങ്ങിയവർ സംസാരിച്ചു.