സ്ഥിരമായി പ്രത്യേക ശ്രദ്ധ വേണ്ടി വരുന്ന രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നേരിട്ട് ബാധിക്കും എന്നതിനാൽ പ്രമേഹ രോഗികൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ നിലയിൽ ഏറെനാൾ നിലനിൽക്കുന്ന അസമത്വം ഹൃദയാഘാതവും മറ്റ് ശരീര അവയവങ്ങളിൽ ഗുരുതര രോഗവും ഉണ്ടാക്കിയേക്കാം. കൊവിഡ് രോഗബാധയുണ്ടാകുന്നതിൽ ഹൈറിസ്‌ക് വിഭാഗത്തിലാണ് പ്രമേഹ രോഗികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ പ്രമേഹ രോഗികൾക്ക് ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണ്ടുവോളം ആവശ്യമാണ്.
ഒരു ദിവസത്തിലെ ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രഭാത ഭക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുവാൻ മരുന്നുകൾ കഴിക്കുന്ന പ്രമേഹ രോഗികൾക്ക് വളരെ പ്രധാനമാണ്. അവർക്ക് പ്രഭാത ഭക്ഷണം വളരെ പോഷക സമ്പുഷ്‌ടവും നാരുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റുകൾ എന്നിവ ശരിയായ അളവിൽ അടങ്ങിയ ഭക്ഷണം തന്നെ വേണം. അത്തരം അഞ്ച് പ്രഭാത ഭക്ഷണങ്ങൾ ഇതാ..
പൊഹ
അവിൽ ചേർത്തുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് പൊഹ. ഇതിൽ ആവശ്യത്തിന് പച്ചക്കറികളും ചേർക്കാവുന്നതാണ്. നല്ല ദഹനത്തിനും ഈ ഭക്ഷണം സഹായിക്കുന്നു.
പഴങ്ങൾ
പലതരം പഴങ്ങൾ ഒരുമിച്ച് ചേർത്ത് കുഴമ്പ് പരവത്തിലാക്കി കഴിക്കുന്നത് മികച്ച ബ്രേക്ഫാസ്‌റ്റാണ്. പ്രകൃതിദത്തമായി പഞ്ചസാര അടങ്ങിയതിനാൽ ഇവയിൽ മറ്റ് മധുരം ചേർക്കേണ്ടതില്ല. ഇവ പ്രേമഹ രോഗികൾക്ക് വേണ്ട ഊർജ്ജം നൽകുന്നു.
ഓട്സ്
വളരെയധികം നാരുകളടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. സ്ഥിരമായി ഇവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തി ആരോഗ്യം നിലനിർത്താൻ ഓട്‌സ് സഹായകമാകും. അമിതഭാരം കുറക്കാനും ഓട്‌സ് നല്ലൊരു ഭക്ഷണമാണ്.
ഓംലെറ്റ്
വളരെ എളുപ്പം തയ്യാറാക്കാവുന്നതും പ്രൊട്ടീൻ സമ്പുഷ്‌ടവും മുട്ട പ്രധാനമായതുമായ ഭക്ഷണമാണല്ലോ ഓംലെറ്റ്. ബ്രെഡ് ഓംലെറ്രിനൊപ്പം ചേർക്കാവുന്നതാണ്. ഒപ്പം തക്കാളി, ഉളളി,കാരറ്റ്, മഷ്‌റൂം ഇവയൊക്കെ കൂട്ടിയും ഓംലെറ്റ് കഴിക്കാം.
കപ്പലണ്ടി ചാട്ട്
പ്രമേഹ രോഗികൾക്ക് വളരെ നല്ല ആഹാരമാണ് കപ്പലണ്ടികൾ. ഭക്ഷണത്തോടൊപ്പം പോഷകസമ്പുഷ്ട ഇവ ഉപയോഗിക്കുന്നത് ശരീരത്തിൽ നാഡികൾക്ക് കൂടുതൽ ഉണർവേകും.
ഈ അഞ്ച് ഭക്ഷണവും പ്രമേഹ രോഗികൾക്ക് അത്യന്തം ഗുണം ചെയ്യുമെന്നതിൽ സംശയം വേണ്ട.