no
നവൽനിയെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നു

മോസ്കോ: വിമാനയാത്രയ്ക്കിടെ ബോധരഹിതനായി കോമയിലായ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ മികച്ച ചികിത്സ നൽകുന്നതിനായി വിമാന മാർഗം ജർമ്മനിയിൽ എത്തിച്ചു. ഇന്നലെ തന്നെ ജർമൻ എയർ ആംബുലൻസ് സൈബീരിയയിലെ ഓംസ്‌ക് നഗരത്തിലെത്തിയിരുന്നു.

മറ്റൊരിടത്തേക്കു കൊണ്ടുപോകാവുന്ന അവസ്ഥയിലല്ല നവൽനിയെന്ന് ഓംസ്‌കിലെ ആശുപത്രി അധികൃതർ ആദ്യം പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. രാജ്യാന്തര സമ്മർദ്ദവുമുണ്ടായി. നവൽനിയെ കൊണ്ടുപോകുന്നതിൽ കുഴപ്പമില്ലെന്ന്, പരിശോധിച്ച ജർമൻ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു. നവൽനിയ്ക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന് ഭാര്യ യൂലിയയും നവൽനിയുടെ അനുയായികളും ആരോപിച്ചിരുന്നു.