തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 464 പേർക്ക്. ഇതിൽ സമ്പർക്കം മൂലം രോഗം വന്നത് 450 പേർക്കാണ്. ജില്ലയിൽ 290 പേരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന വിവരപ്രകാരം ജില്ലയിൽ രോഗം മൂലംചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 5500ലേക്കാണ് അടുക്കുന്നത്.
തിരുവനന്തപുരത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,000 കടക്കുകയുമാണ്. സംസ്ഥാനത്ത് ഇന്ന് ആകെ 2172 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 1964 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ഇതിൽ 153 പേരുടെ ഉറവിടം വ്യക്തമല്ല. 52 പേർ വിദേശത്ത് നിന്നും വന്നവരാണ്. 102 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും. ഇന്ന് 15 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 218 ആയി.