sreepadmanabhaswami-templ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കാൻ തീരുമാനമായി. ബുധനാഷ്‌ച മുതലാണ് ഭക്തർക്ക് പ്രവേശനമുണ്ടാകുക എന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ വി.സതീശൻ ഐ.എ.എസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഔദ്യോഗിക വെബ്‌സൈ‌റ്റായ spst.inൽ തലേന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ബുക്ക് ചെയ്യണം. ക്രമമനുസരിച്ചാകും ദർശനത്തിന് അവസരം ലഭിക്കുക. ബുക്ക് ചെയ്‌തതിന്റെ പ്രിന്റൗട്ടും,ആധാർ കാർഡും ഹാജരാക്കി അവ പരിശോധിച്ച ശേഷമാകും ദർശനം. രാവിലെ 8.30 മുതൽ 11.15 വരെയും വൈകുന്നേരം 4.30 മുതൽ 6.15 വരെയുമാകും ദർശനം അനുവദിക്കുക.