മുംബയ് : അടുത്ത വർഷം ഫെബ്രുവരിയിൽ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം ഇന്ത്യൻ പര്യടനം നടത്തുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ഇന്ത്യ ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയശേഷമായിരിക്കും ഇംഗ്ളണ്ടിന്റെ വരവ്.അതിന്ശേഷമായിരിക്കും 14-ാം സീസൺ ഐ.പി.എൽ. അതേസമയം ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്തിയ ശേഷം ഉചിതമായ സമയത്ത് ആരംഭിക്കുമെന്നും ഗാംഗുലി പറഞ്ഞു.