uae

ദുബായ്: യു.എ.ഇയിൽ വീണ്ടും കൊവിഡ് രോഗവ്യാപനം കൂടുന്നതായി സൂചന. ഇന്ന് രാജ്യത്ത് 424 പേർക്കാണ് കൊവിഡ് രോഗബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്. ഇന്ന് രോഗം മൂലം രണ്ട് മരണങ്ങളും ഉണ്ടായതായി യു.എ.ഇ ആരോഗ്യ/പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്ന് 112 പേർക്ക് രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി.

"الصحة" تجري 70,079 فحصاً ضمن خططها لتوسيع نطاق الفحوصات وتكشف عن 424 إصابة جديدة بفيروس #كورونا المستجد و 112 حالة شفاء وحالتي وفاة خلال الأربع والعشرين ساعة الماضية.#وام pic.twitter.com/qAqozc3M7u

— وكالة أنباء الإمارات (@wamnews) August 22, 2020

രോഗികളെ കണ്ടെത്താൻ 70,079ൽ കൂടുതൽ ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് രോഗബാധിതരെ കണ്ടെത്താനായത്. നിലവിൽ 7,837 പേരാണ് രാജ്യത്ത് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്. ഇതുവരെ രാജ്യത്ത് 66,617 പേർക്കാണ് രാജ്യത്ത് കൊവിഡ് രോഗം വന്നത്. 58,408 പേർ ഇതുവരെ രോഗമുക്തി നേടി.

യു.എ.ഇയിൽ രോഗം മൂലം ഇതുവരെ 372 പേർ മരണമടയുകയും ചെയ്തിട്ടുണ്ട്. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കൊവിഡ് മാർഗനിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചകൾ ഉണ്ടായതിനാലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് രോഗികളുടെ എണ്ണം കൂടുന്നതെന്നും ആരോഗ്യ/പ്രതിരോധ മന്ത്രാലയം പറയുന്നു.