zak-crawley

സതാംപ്ടൺ: പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ടസെഞ്ച്വറി നേടിയ സാക്ക് ക്രാവ്‌ലിയുടെയും (258*)സെഞ്ച്വറി നേടിയ ജോസ് ബട്ട്ലറുടെയും (133*)മികവിൽ ആതിഥേയരായ ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്ക്. രണ്ടാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 466/4 എന്ന നിലയിലാണ് ഇംഗ്ളണ്ട്. ആദ്യ ദിനം 332/4 എന്ന നിലയിലായിരുന്നു ഇംഗ്ളണ്ട്. എട്ടാമത്തെ ടെസ്റ്റിനിറങ്ങിയ ക്രാവ്‌ലി ആദ്യമായാണ് മൂന്നക്കം കടക്കുന്നത്. ആദ്യ ടെസ്റ്റിലും മികച്ച പ്രകടനം നടത്തിയിരുന്ന ബട്ട്ലർ തന്റെ രണ്ടാം സെഞ്ച്വറിയാണ് നേടിയത്.