army

ചണ്ഡീഗഢ്: പഞ്ചാബിന് സമീപം ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് പേരെ ബി.എസ്.എഫ് സേന വെടിവച്ചു കൊന്നു. പഞ്ചാബിലെ തരൻ താരൻ ജില്ലയിലെ ദാൽ അതിർത്തി ഔട്ട്‌പോസ്റ്റിന് സമീപം ഇന്നലെയാണ് സംഭവം നടന്നത്.

പുലർച്ചെ 4.45 ഓടെ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബി.എസ്.എഫ് ഇവരെ തടയാൻ ശ്രമിച്ചു. തുടർന്ന് ഇവർ സേനാംഗങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു.

അഞ്ച് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.