ibrahim-death

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. വയനാട് തരുവണ കരിങ്ങാരി വി.പി. ഇബ്രാഹിം (53)ആണ് മരിച്ചത്. ഇതോടെ കരിപ്പൂർ അപകടത്തിൽ മരിച്ചവർ 20 ആയി.

കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഇബ്രാഹിമിന് നെഞ്ചിലും കരളിനുമേറ്റ പരിക്ക് ഗുരുതരമായിരുന്നു. കാലിന്റെ എല്ല് പൊട്ടിയിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിലായിരുന്ന ഇബ്രാഹിമിനെ വെള്ളിയാഴ്ചയാണ് മിംസിലേക്ക് മാറ്റിയത്. കൊവിഡ് പ്രോട്ടോക്കോൾ നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടം നടക്കും.ദുബായിൽ കമ്പനി ജീവനക്കാരുടെ മെസിലായിരുന്നു ജോലി. കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ഭാര്യ:നൂർ‍ജ.മക്കൾ‍: ഫൈസൽ‍, ഫായിസ്, ഫൗസിയ.