ടോക്കിയോ: കൊവിഡ് മഹാമാരി ലോകത്തിലാകെ പടർന്നിട്ട് മാസങ്ങൾ പിന്നിടുന്നു. എന്നാൽ കൊവിഡ് പടരുമ്പോൾ ജോലി നഷ്ടമാകുകയും ആളുകൾക്ക് സമ്പത്തിക പ്രതിസന്ധിയിൽ വലയുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഒരു ജാപ്പനീസ് സംഘം ആളുകളുടെ മനസ്സിൽ നിന്ന് കൊവിഡ് പേടി അകറ്റാൻ ശ്രമിക്കുന്നു.
ടോക്കിയോയിൽ ഉപഭോക്താക്കള്‍ക്ക് 2 മീറ്റര്‍ (6 1/2-അടി) വിന്‍ഡോ ബോക്‌സില്‍ കിടന്ന് ഭയാനകമായ കഥ കേള്‍ക്കാൻ കഴിയും. ശവപ്പെട്ടിയുടെ രുപത്തിലാണ് ബോക്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. ചങ്ങലകൊണ്ട് സോമ്പികളെ ചുറ്റി ഇട്ടിരിക്കുന്നതായിട്ടും കാണാം. ഉപഭോക്താക്കളെ പേടിപ്പിക്കാനായി പലതും ചുറ്റും ഏർപ്പെടുത്തിയിട്ടുണ്ട്. അവർക്ക് വിചിത്ര പ്രകടനങ്ങൾ കാണുവാനും കേൾക്കുവാനും സാധിക്കും.
കൊവിഡ് പേടിയിൽ കഴിയുന്നവർക്ക് അല്പം വ്യത്യസ്ത അനുഭവം നൽകാനാണ് ഇത്തരമൊരു പരിശ്രമം. കോവഗരസെറ്റൈ എന്ന കമ്പനിയാണ് ഇത്തരം ഒരു അനുഭവം ഒരുക്കിയിരിക്കുന്നത്. 'സ്‌കെയര്‍ സ്‌ക്വാഡ്' എന്ന് പേരിട്ടിരിക്കുന്ന ഷോ 15 മിനിറ്റ് നീണ്ട് നിൽക്കുന്നു. കൊവിഡ് കാരണം ഒരുപാട് ഇവന്റുകള്‍ റദ്ദാക്കിയിരുന്നു, അതിനാലാണ് പുതിയ ആശയം കണ്ട്പിടിച്ചത്.