kailasa

ന്യൂഡൽഹി: സ്വന്തം രാജ്യത്തിനും റിസർവ് ബാങ്കിനും ശേഷം സ്വന്തമായി നിർമ്മിച്ച കറൻസിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ സ്വാമി നിത്യാനന്ദ. വിനായക ചതുർത്ഥിയോടനുബന്ധിച്ച് പുറത്തുവിട്ട വീഡിയോയിലാണ് തന്റെ രാജ്യമായ കൈലാസത്തിലെ റിസർവ് ബാങ്കിനെ കുറിച്ചും അവിടത്തെ കറൻസിയെക്കുറിച്ചും നിത്യാനന്ദ വെളിപ്പെടുത്തിയത്. രാജ്യത്തെ ആഭ്യന്തര ഇടപാടിനായാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും നിത്യാനന്ദ പറയുന്നു. ദൈവങ്ങളുടെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങളും കറൻസിയിൽ പെടുന്നു. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയവും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി കൈലാസമെന്ന് പേരിട്ട് അവിടെ ദൈവമായി കഴിയുകയാണ് നിത്യാനന്ദയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, തങ്ങൾ ദ്വീപുകളൊന്നും ആർക്കും വിൽപ്പന നടത്തിയിട്ടില്ലെന്നാണ് ഇക്വഡോർ സർക്കാർ പറയുന്നത്.