ന്യൂഡൽഹി: ദാവൂദ് ഇബ്രാഹിമിനെതിരെ പാകിസ്ഥാൻ ഉപരോധമേർപ്പെടുത്തി. പാകിസ്ഥാനിലുളള ഭീകരരുടെ പട്ടികയിൽ യു.എൻ ദാവൂദിനെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ദാവൂദ് ഉൾപ്പെടെ പട്ടികയിലുളളവർക്ക് സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. പാക് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പെടാതിരിക്കാനാണ് പാകിസ്ഥന്റെ ഈ നടപടി.