ആറ്റിങ്ങൽ: ആന്ധ്രയിൽ നിന്നും ലോറിയിലെത്തിച്ച മൂന്ന് ചാക്ക് കഞ്ചാവ് എക്സൈസ് ഉദ്യോസ്ഥർ പിടികൂടി. ആലംകോട് ജംഗ്ഷനിലെ ഹോട്ടലിലെ സവാള കച്ചവടത്തിന്റെ മറവിൽ ഓൺലൈൻ വഴി ആയിരുന്നു വിപണനം. എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ, വർക്കല എക്സൈസ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് സവാളയുമായി എത്തിയ ലോറിയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് ഒരുകോടിയോളം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.