soorarai-pottru

ചെന്നൈ : സൂര്യ നായകനാകുന്ന ' സുരരൈ പോട്ര് ' ഒടിടി റിലീസിനൊരുങ്ങുന്നു. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 30ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിനായക ചതുർഥി ആശംസകൾക്കൊപ്പമാണ് സൂര്യ റിലീസ് വിവരം ആരാധകരെ അറിയിച്ചത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിനെത്തുന്ന ആദ്യ തമിഴ് ബിഗ് ബജറ്റ് ചിത്രമാണ് ' സുരരൈ പോട്ര് '. അപർണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

Vinayagar Chathurthi wishes to all!#SooraraiPottruOnPrime @PrimeVideoIN pic.twitter.com/ZdYSF52ye2

— Suriya Sivakumar (@Suriya_offl) August 22, 2020

സൂര്യയുടെ 2ഡി എന്റർടൈൻമെന്റ്, സിഖ്യ എന്റർടൈൻമെന്റ് എന്നിവ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂര്യ നിർമിച്ച് ഭാര്യ ജ്യോതിക മുഖ്യവേഷം അവതരിപ്പിച്ച ' പൊൻമകൾ വന്താൽ ' എന്ന സിനിമയും ഒടിടി പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്തത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട് തമിഴ് സിനിമാ മേഖലയിൽ തർക്കം നിലനിൽക്കെയാണ് ' സുരരൈ പോട്ര് ' ഒടിടി റിലീസിനൊരുങ്ങുന്നത്. കീർത്തി സുരേഷ് മുഖ്യവേഷം അവതരിപ്പിച്ച ' പെൻഗ്വിൻ ' എന്ന ചിത്രവും അടുത്തിടെ ഒടിടി റിലീസ് ചെയ്തിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.