ലണ്ടൻ: മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽവച്ച് ധരിച്ചിരുന്ന സ്വർണ്ണം പൂശിയ വൃത്താകൃതിയിലുളള കണ്ണട 260,000 പൗണ്ടിന് കഴിഞ്ഞ ദിവസം വിറ്റു. ഇന്ത്യൻ രൂപ ഏകദേശം രണ്ടരക്കോടി വരും ഇപ്പോൾ ഇതിന്റെ വില. അമേരിക്കയിൽ നിന്നുളള പേര് വെളിപ്പെടുത്താത്ത വ്യക്തിയാണ് ഗാന്ധിജിയുടെ കണ്ണട വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം.15,000 പൗണ്ടിനായിരുന്നു കണ്ണടയുടെ ലേലം തുടങ്ങിയത്. ഇന്ത്യയുൾപ്പെടെയുളള നിരവധി രാജ്യങ്ങളിലെ ആളുകൾ ഇത് വാങ്ങുന്നതിനായി ലേലത്തിൽ പങ്കെടുത്തിരുന്നു
50 വർഷമായി ലേലക്കാരനായ ആൻഡി സ്റ്റോവിന്റെ അലമാരയിലെ ഡ്രോയറിലായിരുന്നു ഈ കണ്ണട. 1920 നും 1930 നും ഇടയിൽ ഗാന്ധിജി ഇദ്ദേഹത്തിന്റെ അമ്മാവന് നൽകിയ കണ്ണടകൾ ഒരു നൂറ്റാണ്ടോളം ഇവരുടെ കുടുംബത്തിലുണ്ടായിരുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയത്തിൽ താമസിക്കുമ്പോഴാണ് തന്റെ അമ്മാവന് ഈ കണ്ണട അദ്ദേഹം സമ്മാനിച്ചതെന്നും ലേലക്കാരൻ പറയുന്നു.