
ജുബ: തെക്കൻ സുഡാനിലെ ജുബയിൽ ചരക്കുവിമാനം തകർന്നുവീണ് 17 പേർ മരിച്ചു. ആന്റൊനോവ് എ.എൻ 26 എന്ന് പേരുള്ള വിമാനമാണ് തകർന്നുവീണത്. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
മരിച്ചവരിൽ രണ്ട് പേർ വിമാനത്തിലെ ജീവനക്കാരാണ്. ആകെ എട്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
unidentified South West Aviation (poss. An-26) crashed on farmland and burned to destruction https://t.co/T4Tzot0b2H @EyeRadioJuba pic.twitter.com/BIZ3FQs7bx— JACDEC (@JacdecNew) August 22, 2020
 
പ്രാദേശീക സമയം ശനിയാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത് . ജുബ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനം തൊട്ടടുത്ത ജനവാസ കേന്ദ്രത്തിൽ പതിച്ച് തീ പിടിക്കുകയായിരുന്നു. മോട്ടോർബൈക്കുകളും യന്ത്രഭാഗങ്ങളും ഭക്ഷണസാധനങ്ങളുമാണു വിമാനത്തിലുണ്ടായിരുന്നത്.