pic

വിവാദ ആൾ ദെെവം നിത്യാനന്ദ തന്റെ രാജ്യത്തെ നാണയങ്ങൾ പുറത്തിറക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിത്യാനന്ദ ഇക്കാര്യം അറിയിച്ചത്. കറൻസിയുടെ ചിത്രം ഉൾപ്പെടെ പങ്കുവച്ചാണ് നിത്യാനന്ദയുടെ വെളിപ്പെടുത്തൽ. സ്വർണത്തിൽ തീർത്ത ഈ നാണയങ്ങൾക്ക് കൈലാസിയൻ ഡോളർ എന്നാണ് പേര് നൽകിയിരിക്കുന്നത്.

സ്വർണമുദ്ര അഥവാ സ്വർണ പുഷ്പം എന്നാണ് സംസ്കൃതത്തിൽ കൈലാസ നാണയത്തിന്റെ പേര്. കൈലാസിയൻ ഡോളർ എന്ന് ഇംഗ്ലിഷിലും, പൊർകാസ് എന്ന് തമിഴിലും നാണയങ്ങൾ അറിയപ്പെടും. ഒരു സ്വർണമുദ്രയിൽ 11.66 ഗ്രാമോളം സ്വർണമാണ് ഉണ്ടാകുക. കാൽകാസ്, അരക്കാസ്, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പത്ത് കാസുകളുണ്ടാകും. ഇതിന്‍റെ അച്ചടി അടക്കം എല്ലാം പൂർത്തിയായിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. നേരെത്തെ കെെലാസ് റിസർവ് ബാങ്ക് തുറക്കുമെന്ന് ഇയാൾ പറഞ്ഞിരുന്നു. വിനായക ചതുർഥി ദിനത്തോട് അനുബന്ധിച്ചാണ് നിത്യാനന്ദ ഇന്ന് നാണയങ്ങൾ പുറത്തിറക്കിയത്.

 

On the auspicious occasion of Ganesha Chaturti in KAILASA, the Reserve Bank of KAILASA offers at the feet of Ganapati,...

Posted by KAILASA's HDH Nithyananda Paramashivam on Friday, 21 August 2020