മലയാള സിനിമയിലെ യൗവനം കെെവിടാത്ത രണ്ട് താരങ്ങളാണ് മമ്മൂട്ടിയും നാദിയ മൊയ്‍തുവും. നടൻ മമ്മൂട്ടിയും ഒത്തുളള ഒരു പഴയ ചിത്രം നാദിയ മൊയ്‍തു പങ്കുവച്ചതാണ് ഇപ്പോൾ ആരാധകര്‍ക്കിടയിൽ ചര്‍ച്ചയാക്കുന്നത്.ഒന്നിങ്ങു വന്നെങ്കില്‍ എന്ന സിനിമയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് നാദിയ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പമുള്ള നാദിയ മൊയ്‍തുവിന്റെ ആദ്യ സിനിമയാണിത് . ജോഷി സംവിധാനം ചെയ്ത ഈ ചിത്രം 1985ലാണ് പ്രദർശനത്തിനെത്തുന്നത്. അനേകം സിനിമകളിൽ മമ്മൂട്ടിയും നാദിയ മൊയ്‍തുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.