ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 23,359,690 ആയി ഉയർന്നു. 807,703 പേരാണ് ഇതുവരെ മരണമടഞ്ഞത്. 15,892,380 പേർ രോഗമുക്തി നേടി.അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്.
5,840,869 പേർക്കാണ് യു.എസിൽ ഇതുവരെ കൊവിഡ് ബാധിച്ചത്. മരണസംഖ്യ 180,168 ആയി ഉയർന്നു. 3,148,080 പേർ സുഖം പ്രാപിച്ചു. ബ്രസീലിലും രോഗവ്യാപനം രൂക്ഷമാവുകയാണ്. രാജ്യത്ത് 3,582,698 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 114,277 ആയി. 2,709,638 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. വെള്ളിയാഴ്ച 69029 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് രണ്ടാംതവണയാണ് പ്രതിദിന രോഗികളുടെ എണ്ണം എഴുപതിനായിരത്തിനടുത്ത് എത്തുന്നത്. 953 മരണവും സ്ഥിരീകരിച്ചു. ആകെ മരണം 56000 കടന്നു. 63631 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.