ന്യൂഡൽഹി:കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചു. പൂർണസമയ നേതൃത്വം വേണമെന്നാണ് കത്തിലൂടെ നേതാക്കൾ ആവശ്യപ്പെടുന്നതെന്നാണ് സൂചന.
അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23 കോണ്‍ഗ്രസ് നേതാക്കളാണ് കത്തയച്ചത്. രണ്ടാഴ്ച മുമ്പാണ് നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്ത് അയച്ചതെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ രൂക്ഷമാകുന്നു,സുരക്ഷിതത്വമില്ലായ്മ, ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന അജണ്ട, കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍, വിദേശ നയം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നിരാശാജനകമാണെന്ന് കത്തിൽ പറയുന്നു.
പാര്‍ട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണമെന്നും, സംസ്ഥാന ഘടകങ്ങള്‍ ശക്തിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ബ്ലോക്ക് തലം മുതല്‍ വര്‍ക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണമെന്നും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും നേതാക്കൾ കത്തിലൂടെ ആവശ്യപ്പെടുന്നു. നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം തിങ്കളാഴ്ച ചേരാനിരിക്കെയാണ് സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചത്.ശശി തരൂർ, പി.ജെ കുര്യൻ കത്ത് നൽകിയിട്ടുണ്ടെന്നാണ് സൂചന.