കോഴിക്കോട്: ജില്ലയിലെ മുക്കത്ത് അജ്ഞാതസംഘം എത്തിയതായി സൂചന. ഈ സംഘം കഴിഞ്ഞമാസം അവസാനംവരെ വൈദ്യർമലയിൽ തങ്ങിയതായാണ് അറിയുന്നത്. ആഗസ്റ്റിലും ഇവർ വൈദ്യർമലയിൽ തങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. തീവ്രവാദ പ്രവർത്തനവുമായി ബന്ധമുളളവരാണോ എത്തിയതെന്ന് സംശയമുണ്ട്. രസഹ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ പൊലീസ് ഉൾപ്പടെയുളളവർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല എന്നാണറിയുന്നത്.
വാഗമണിൽ 2007 ഡിസംബർ 10 മുതൽ 22 വരെ നിരോധിത സംഘടനയായ സിമി ക്യാമ്പ് നടത്തിയിരുന്നു. രാജ്യത്തെ വിവിധഭാഗങ്ങളിൽ നിന്നുളള സിമി പ്രവർത്തകരാണ് ഇതിൽ പങ്കെടുത്തിരുന്നത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ യന്ത്രത്തോക്കുകളുടെ ഉപയോഗം, മലകയറ്റം, ബോംബ് നിർമാണം, റേസിംഗ് എന്നിവയിൽ പരിശീലനം നടത്തിയിരുന്നതായും രാജ്യത്തെ വിവിധഭാഗങ്ങളിൽ സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു.