ഭർത്താവ് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണെന്നും, ദേഷ്യപ്പെടുന്നില്ലെന്നും അതിനാൽ തനിക്ക് വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ഒരു യുവതി കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഈ വാർത്തയുമായി ബന്ധപ്പെട്ട് ഡോ. സി.ജെ ജോൺ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
'ഇത് പോലൊരു കേസ് മനശാസ്ത്ര സഹായം തേടി വന്നാൽ ഈ പരാതി പറയുന്ന കക്ഷിയുടെ മാനസിക നില ആദ്യം നോക്കണമെന്നും, വേറെ വല്ല ദാമ്പത്യ പ്രശ്‌നമോ സ്വകാര്യ ലക്ഷ്യമോ ഉണ്ടോയെന്ന് വിശകലനം ചെയ്യണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
സമാധാനവും സന്തോഷവും കൊണ്ട് ഭര്‍ത്താവ് വീര്‍പ്പു മുട്ടിച്ചു വെന്ന പരാതിയുമായി ഒരു പെണ്ണ് യു. പി യില്‍ വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന് വാര്‍ത്ത. കലഹവും ചീത്ത വിളിയും ഇല്ലാത്ത ഈ ദാമ്പത്യം നരക
തുല്യമെന്ന് വാദം. കഥ വിശ്വസനീയമല്ലെങ്കിലും ഒരു രസത്തിന് വിഴുങ്ങി ആസ്വദിക്കാം. ഇത് പോലൊരു കേസ് മനശാസ്ത്ര സഹായം തേടി വന്നാൽ ഈ പരാതി പറയുന്ന കക്ഷിയുടെ മാനസിക നില ആദ്യം നോക്കണം. വേറെ വല്ല ദാമ്പത്യ പ്രശ്‌നമോ സ്വകാര്യ ലക്ഷ്യമോ ഉണ്ടോയെന്ന് വിശകലനം ചെയ്യണം.ഒന്നും ഇല്ലെങ്കിൽ ഈ
ഭർത്താവിന് വഴക്ക് ഉണ്ടാക്കാന്‍ പരിശീലനം നല്‍കാം. അദ്ദേഹം അത് ചെയ്യില്ലെന്ന് പറഞ്ഞാല്‍ കുഴഞ്ഞു. ദാമ്പത്യം നില നിർത്താൻ ഓരോ വിചിത്ര വഴികള്‍. ഈ പോസ്റ്റ് ഒരു തമാശ ലൈനില്‍ ഉള്ളതാണ്. ശാസ്ത്രം ആയി കണക്കാക്കി വിമര്‍ശനം നടത്തരുത്. ഒരു കൗതുക വാര്‍ത്തയോട് ഒരു ചുമ്മാ
പ്രതികരണം. കോവിഡ് നാളുകളില്‍ മനസ്സിന് അയവ് വരാൻ എന്തെങ്കിലും വേണ്ടേ? 😊
(സി ജെ ജോൺ)