ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,44,490 ആയി ഉയർന്നു. ഇതിൽ 7,07,668 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 912 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 56,706 ആയി. 1.86 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
22,80,567 പേർക്ക് രോഗം ഭേദമായി. 74.90 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക് എന്നത് ആശ്വാസം തരുന്നു.മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 14,492 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 10,276 പേർക്കും, തമിഴ്നാട്ടിൽ 5980 പേർക്കും, കർണാടകയിൽ 7330 പേർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു.