lifemission

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറിൽ വൻ അട്ടിമറി . മറ്റൊരു രാജ്യത്തിന്റെ ഭാഗമായ കോൺസുലേറ്റ് നേരിട്ടാണ് ഒരു കരാറുകാരന് കരാർ നൽകിയിരിക്കുന്നതെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്നറിപ്പോർട്ട്. സംസ്ഥാന സർക്കാരും റെഡ് ക്രസന്റുമാണ് ധാരണാ പത്രത്തിൽ ഒപ്പിട്ടത്. എന്നാൽ പ്രധാന കരാർ വന്നപ്പോൾ യുണിടാക്കും യു എ ഇ കോൺസുൽ ജനറലും തമ്മിലുളള കരാറായി അത് മാറി.സർക്കാരും റെഡ് ക്രസന്റും ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിലായി. പദ്ധതിക്ക് റെഡ് ക്രറന്റ് പണംനൽകുമെന്ന പരാമർശം മാത്രമാണ് ഉളളത്. കരാറിലെ ഒന്നാം കക്ഷി യു എ ഇ കോൺസുൽ ജനറലും രണ്ടാം കക്ഷി യുണിടാക്കുമാണ്.

റെഡ് ക്രസന്റ് ചെയ്യേണ്ട കാര്യമാണ് യു എ ഇ കോൺസുൽ ചെയ്തതത്. ഇതിനുവേണ്ടി റെഡ് ക്രസന്റും യു എ ഇ കോൺസുലേറ്റും തമ്മിൽ ഏതെങ്കിലും രീതിയിലുളള കരാർ ഉണ്ടാക്കിയിട്ടുണ്ടോയെന്ന കാര്യം യു എ ഇ കോൺസുലേറ്റാണ് വ്യക്തമാക്കേണ്ടത്. എന്നാൽ ഇത്തരത്തിലുളള ധാരണയുടെ രേഖ സർക്കാരോ ലൈഫ് മിഷനോ കോൺസുലേറ്റോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒരു സ്വകാര്യ ചാനലാണ് ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട അട്ടിമറി നീക്കത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.