റോഡരികിലൂടെ നടക്കുന്ന കാൽനടയാത്രക്കാരൻ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിലാണ് ഈ ഞെട്ടിക്കുന്ന വീഡിയോ പതിഞ്ഞിരിക്കുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ആരാണ് ആ ഭാഗ്യവാൻ എന്നാണ് ലോകം മുഴുവൻ ചോദിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ ശങ്കരമംഗലം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു അയാൾ. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ ചീറിപ്പാഞ്ഞു പോകുന്നു. പാവം യാത്രക്കാരൻ ഇതൊന്നുമറിയാതെ നടന്നുപോകുകയായിരുന്നു. പെട്ടെന്നാണ് സ്ഥലകാല ബോധം വന്നത്. പെട്ടെന്ന് പിറകിലേക്ക് ഓടിയശേഷം നിൽക്കുകയും ചെയ്യുന്നു.