pravasi

തിരുവനന്തപുരം: ജോലി നഷ്ടമായതുമൂലമോ, ആരോഗ്യ പ്രശ്നങ്ങൾ കാരണവുമൊക്കെ വിദേശത്തുനിന്ന് ജോലി മതിയാക്കി കേരളത്തിലേക്ക് തിരിച്ചെത്തിയ ഒരുപാടാളുകൾ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും വെറുംകയ്യോടെ നാട്ടിലേക്ക് തിരിക്കുന്നവരുടെ മനസിലുദിക്കുന്ന ചോദ്യം ഇനിയെന്ത് അല്ലെങ്കിൽ ഇനി എങ്ങനെ ജീവിക്കുമെന്നായിരിക്കും. പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാരിന്റെ കരുതൽ ഉണ്ട്.

2019-20 സാമ്പത്തിക വർഷത്തിൽ 1043 സംരഭങ്ങളാണ് ആരംഭിച്ചത്. ഇതിൽ 480 എണ്ണവും തുടങ്ങിയത് നോർക്ക റൂട്ട്സിന്റെ പുനരധിവാസ പദ്ധതി പ്രകാരം കാർഷിക -വ്യവസായ മേഖലയിലാണ്.350എണ്ണം ഉത്പാദനമേഖലയിലും, 78 സംരംഭങ്ങൾ സേവനമേഖലയിലമാണ് ആരംഭിച്ചത്. ഇതിൽ 85 പേർ ടാക്‌സി സർവീസ് നടത്തി കുടുംബം പോറ്റുന്നു.

തിരുവനന്തപുരം ജില്ലയിൽ 194 പേരാണ് സംരംഭകരായത്. ഒരാൾ മാത്രം സംരഭകരായ ഇടുക്കിയാണ് ഏറ്റവും പിന്നിൽ. വിദേശ രാജ്യങ്ങളിൽ രണ്ട് വർഷമെങ്കിലും ജോലി ചെയ്തിട്ടുള്ള പ്രവാസികൾക്ക് മാത്രമേ നോർക്കയുടെ പുനരധിവാസപദ്ധതിയിൽ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ.