ന്യൂഡൽഹി: ഔദ്യോഗിക വസതിയിലെ കൂട്ടുകാരെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മയിലിനൊപ്പം ചെലവഴിക്കുന്ന ദൃശ്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവെച്ചത്. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ രാജ്യമെങ്ങും വൈറലായിരിക്കുകയാണ്. മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികള്‍ വിടര്‍ത്തി ആടുന്നതും വീഡിയോയിലുണ്ട്. മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂടെ ഈ മയിലും ഉണ്ട്. വീടിനുള്ളിലും മോദിയോടൊപ്പം ഈ കൂട്ടുകാരനെ കാണാം.
അദ്ദേഹത്തിന്റെ പ്രഭാത വ്യായാമ വേളയില്‍ ചിത്രീകരിച്ച കുറെ ദൃശ്യങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത വീഡിയോയാണ് പോസ്റ്റ് ചെയ്തത്. വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനകം 13 ലക്ഷത്തിലേറെ ആളുകളാണ് വീഡിയോ കണ്ടത്. 'വിലയേറിയ നിമിഷങ്ങള്‍' എന്ന കുറിപ്പോടു കൂടിയാണ് ദൃശ്യങ്ങൾ. വീഡിയോയുടെ ഒപ്പം ഹിന്ദി കവിതാ വരികളും ചേർത്തിട്ടുണ്ട്.