തിരുവനന്തപുരം:വ്യാജവാർത്തകൾക്ക് ഒരു കുറവും ഇല്ല സോഷ്യൽ മീഡിയകളിൽ. വാട്സ്ആപ്പിലൂടെ നിരവധി വാർത്തകളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമായും പ്രചരിച്ചിരുന്ന ഒരു വാർത്തയാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്ന സമയത്ത് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കില്ല എന്നത്. ഇതിലെ സത്യാവസ്ഥ വിശദീകരിക്കുകയാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
പോസ്റ്റിന്റെ പൂർണരൂപം:
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമോ?
വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ വാസ്തവം എന്താണ്?
അപകടത്തില്‍പ്പെടുന്ന സമയത്ത് വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പരിരക്ഷ ലഭിക്കില്ലേ. സാമൂഹിക മാധ്യമങ്ങളില്‍, പ്രത്യേകിച്ച് വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു സന്ദേശമാണ് ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്.
എന്താണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം. ...
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ ക്ലെയിം കിട്ടില്ല എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കേരള മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് .വാഹനം കൃത്യമായി സര്‍വീസ് ചെയ്തു പുക പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്ക്കേണ്ടത് നിയമപ്രകാരം നിര്‍ബന്ധമാണ്
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അപകടം ഉണ്ടായാല്‍ വാഹനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല എന്ന പ്രചാരണം വ്യാജമാണ്.