തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. പരിയാരം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന കണ്ണൂർ പടിയൂർ സ്വദേശിനി ഏലിക്കുട്ടി വെട്ടുകുഴിയിൽ (64), മലപ്പുറം തൂത സ്വദേശി മുഹമ്മദ് (85),പത്തനംതിട്ട കോട്ടാങ്ങൽ കുളത്തൂർ ദേവസ്യ ഫിലിപ്പോസ് എന്നിവരാണ് മരിച്ചത്.
ന്യുമോണിയ ബാധിച്ച ഏലിക്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ഇവരുടെ വീട്ടിലെ അഞ്ചുപേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശരോഗം എന്നിവ അലട്ടിയിരുന്ന മുഹമ്മദിനെ ഓഗസ്റ്റ് പതിനേഴിനാണ് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അവിടെവച്ച് തന്നെയാണ് മരണം സംഭവിച്ചത്.
ഇന്നലെയാണ് ദേവസ്യ ഫിലിപ്പോസ് മരിച്ചത്. കൊവിഡ് പരിശോധനാ ഫലം വന്നത് ഇന്നാണ്. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലാരിക്കെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.