samaram

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സി പി എം നടത്തുന്ന സമരത്തിന്
പിന്തുണയുമായി തലസ്ഥാനത്ത് ബി ജെ പി കൗൺസിലറും. തിരുവനന്തപുരം കോർപറേഷൻ പാൽക്കുളങ്ങര വാർഡ്. കൗൺസിലർ വിജയകുമാരിയാണ് കുടുംബ സമേതം സി പി എം സമരത്തിൽ പങ്കെടുക്കാനെത്തിയത്. ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്നും നാടിനെ വഞ്ചിച്ച ബി ജെ പിക്കൊപ്പം നിൽക്കാൻ മനസാക്ഷിയുളള ആർക്കും കഴിയില്ലെന്നും അവർ വ്യക്തമാക്കി. ഇവർ ഉടൻ ബി ജെ പിയിൽ നിന്ന് രാജിവയ്ക്കുമെന്നാണ് അറിയുന്നത്.