pigs

ന്യൂഡൽഹി:മനുഷ്യരെക്കാൾ സഹാനുഭൂതിയും സഹജീവികളോട് സ്നേഹവും മൃഗങ്ങൾ കാട്ടാറുണ്ട്. അത്തരം വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ദയയുടെ ഏറ്റവും ചെറിയ പ്രവൃത്തി, ഏറ്റവും വലിയ ഉദ്ദേശ്യത്തേക്കാള്‍ വിലമതിക്കുന്നു', എന്ന കുറിപ്പോട് കൂടി കൊടുത്തിരിക്കുന്ന വീഡിയോ അനേകം പേരാണ് പങ്കുവച്ചിരിക്കുന്നത്. 11 സെക്കന്റഡുള്ള വീഡിയോയിൽ മുന്ന് പന്നിക്കുട്ടികൾ നിലത്ത് കിടക്കുന്ന ഒരു മീനിനെ കാണുന്നിടതാണ് വീഡിയോ തുടങ്ങുന്നത്.അതിന് ശേഷം അവർ ആ മീനിനെ തള്ളി വെള്ളത്തിലേയ്ക്ക് ഇട്ട് അതിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു. നിരവധി ആളുകൾ ട്വീറ്റ് ഷെയർ ചെയ്യുകയും തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

The smallest act of kindness
Is worth more than the greatest intention💕 pic.twitter.com/eQijHBxkUM

— Susanta Nanda (@susantananda3) August 23, 2020