തിരുവനന്തപുരം: ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യരെ ഐ.പി.എല്ലിനുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്രിക്കറ്റ് ടീമിലെടുത്തു!
ഞെട്ടേണ്ട, ഗൂഗിൾ പറ്റിച്ച പണിയാണിത്. രണ്ടുപേരുടെയും പേരുകളിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസം ഗൂഗിൾ അറിയാതെപോയി.
ഗൂഗിളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെത്തിരയുമ്പോൾ മലയാളി ക്രിക്കറ്റർ സന്ദീപ് എസ്. വാര്യരുടെ പേരിനൊപ്പം വരുന്ന ഫോട്ടോ രാഷ്ട്രീയക്കാരനായ സന്ദീപ് ജി.വാര്യരുടേതാണ്.
അബദ്ധം വൈറലായതോടെ ക്രിക്കറ്റർ സന്ദീപും ' സെൽഫ് ട്രോൾ' എന്ന ക്യാപ്ഷനോടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇയോൻ മോർഗൻ, ആന്ദ്രേ റസൽ, ശുഭ്മാൻ ഗിൽ തുടങ്ങിയ ക്രിക്കറ്റർമാരോടൊപ്പമാണ് സന്ദീപ് ജി.വാര്യരുടെ ഫോട്ടോ ഇടംപിടിച്ചിരിക്കുന്നത്.