kodiyeri

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവള വിഷയത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അദാനിയുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് കെ.എസ്.ഐ.‌ഡി.സി അറിഞ്ഞിരുന്നില്ല.സ്ഥാപനം സ്വമേധയാ പിൻമാറണമായിരുന്നു. വിഷയത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പ്.അദാനിയെ സഹായിക്കാനാണ് പുതിയ വിവാദങ്ങളെന്നും ഒരു കാരണവശാലും അദാനിക്ക് വിമാനത്താവളം വിട്ടു നൽകില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം അദാനിയുമായുളള ബന്ധം സ്ഥാപനം മറച്ചുവച്ചുവെന്നും സംഭവത്തിൽ സർക്കാർ പ്രതികൂട്ടിലല്ലെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. വിഷയത്തിൽ തുടർ നടപടികൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.