jack

വാഷിംഗ്ടൺ: ലോകപ്രശസ്ത ഗിറ്റാറിസ്റ്റ് ജാക്ക് ഷെർമൻ അന്തരിച്ചു. 64 വയസായിരുന്നു. മരണകാരണം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പ്രശസ്ത റോക്ക് ബാൻഡുകളിൽ ഒന്നായ റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സിലെ ആദ്യ കാല ഗിറ്റാറിസ്റ്റുകളിൽ ഒരാളായിരുന്നു അദ്ദേഹം. ബാൻഡിന്റെ പ്രഥമ ആൽബം മുതൽ ഷെർമൻ ഒപ്പം പ്രവർത്തിച്ചിരുന്നു. നോക്ക്ഡ് ഔട്ട് ലോഡഡ്, വിഷ്, മദേഴ്സ് മിൽക്ക് എന്നിങ്ങനെ പ്രസിദ്ധമായ പല ആൽബങ്ങളിലും അദ്ദേഹം പ്രവർത്തിച്ചു. 2013 മുതൽ അദ്ദേഹം സജീവമായിരുന്നില്ല.