ലണ്ടൻ: ടെക്നോളജി ഭീമന്മാരായ ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയവരിൽ നിന്ന് ടാക്സ് ഈടാക്കേണ്ടതില്ലെന്ന തീരുമാനവുമായി ബ്രിട്ടീഷ് സർക്കാർ. അവർക്ക് കാര്യമായ വരുമാനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. എന്നാൽ, ബ്രിക്സിൽ നിന്ന് പുറത്തുപോയ ബ്രിട്ടൻ അമേരിക്കയുമായി വ്യവസായ കരാർ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ മുന്നോടിയായാണ് അമേരിക്കൻ ടെക്നോളജി കമ്പനികൾക്ക് ഇത്രയും വലിയ ഇളവ് നൽകിയിരിക്കുന്നത്. അതുമാത്രമല്ല കൊവിഡ് വ്യാപനത്തിനു ശേഷം ബ്രിട്ടന്റെ കടം 500 മില്യൺ പൗണ്ടായി ഉയർന്നിരുന്നു. ടെക്നോളജി കമ്പനികളുടെ ടാക്സിനത്തിൽ ഇതിന്റെ പത്തിലൊന്ന് ശതമാനം പോലും ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ ആ ടാക്സ് ഒഴിവാക്കുന്നത് തങ്ങൾക്ക് വലിയ ബാധ്യതയാവില്ലെന്നും ബ്രിട്ടൻ വിലയിരുത്തുന്നു.