pic

ഡെറാഡൂൺ: പരിക്കേറ്റ സ്ത്രീയെ സ്ട്രച്ചറിൽ ചുമന്ന് കൊണ്ട് കാൽനടയായി 40 കിലോമീറ്ററോളം യാത്ര ചെയ്ത് ഇൻഡോ ടിബറ്റൻ ബോർഡർ സേനാംഗങ്ങൾ.ഉത്തരാഖണ്ഡിലെ ഉൾഗ്രാമമായ ലാപ്സയിൽ നിന്നും പിത്തോറഗഢിലെ മുൻസ്യാരി വരെയാണ് പരിക്കേറ്റ സ്ത്രീയുമായി ഇവർ നടന്നത്. 40 കിലോമീറ്റർ കാൽനടയായി യാത്ര ചെയ്യാൻ 15 മണിക്കൂർ മാത്രമാണ് ഇവർക്ക് വേണ്ടിവന്നത്

നിറഞ്ഞു കവിഞ്ഞൊഴുകുന്ന തോടുകളും മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മേഖലകളും കടന്നാണ് ഇവർ പുറത്തെത്തിയത് .സ്ത്രീക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും ആരോഗ്യനില മെച്ചപ്പെട്ടതായും ഐ.ടി.ബി.പി.വൃത്തങ്ങൾ അറിയിച്ചു. ഐ.ടി.ബി.പിയുടെ 14-ാം ബറ്റാലിയനിലെ ജവാന്മാരാണ് പരിക്കേറ്റ സ്ത്രീക്ക് രക്ഷകരായത്.