പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനം നിർവഹിക്കുന്ന 'ഫോർമുല 'എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ അനുറാം അഭിനേതാവാകുന്നു. .കല്യാണിസം, ദം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അനുറാം ആദ്യമായാണ് അഭിനേതാവിന്റ കുപ്പായം അണിയുന്നത്. ചന്ദ്രദാസ് എന്നൊരു സിനിമ രചയിതാവിനെ ആണ് അദ്ദേഹം അവതരിപ്പിയ്ക്കുന്നത്. ആര്യൻ അനിൽ, മനോജ് വടാട്ടുപാറ, സാം നവീൻ, ബിന്ദു അമൃതകുമാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജോസൂട്ടി നിർമാണ പങ്കാളിയാകുന്ന ഫോർമുലയ്ക്ക് റോണി റാഫേൽ ആണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ശ്യാം സുബ്രഹമണ്യം ഛായാഗ്രഹണവും, സാം നവീൻ എഡിറ്റിങ്ങും, അനിൽ നേമം മേക്കപ്പും നിർവഹിക്കുന്നു. ഫോർമുല ഓണത്തിന് യൂ ട്യൂബിൽ റിലീസ് ചെയ്യും.