സൂപ്പർഹിറ്റായ അയ്യപ്പനും കോശിയുടെ തെലുങ്ക് റീമേക്കിൽ പവൻ കല്യാൺ നായകനാകും. ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രമായാണ് പവൻ കല്യാൺ എത്തുക. സൂപ്പർ താരത്തിന്റെ പിറന്നാൾ ദിനമായ സെപ്തംബർ രണ്ടിന് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അതേസമയം പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാകാൻ വിജയ് സേതുപതിയെ അണിയറ പ്രവർത്തകർ സമീപിച്ചെങ്കിലും താരം ഇതുവരെ അന്തിമ തീരുമാനം പറഞ്ഞിട്ടില്ല. ഹാരിക ഹസൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെങ്കി അട്ലുരിയാണ്.