നവാഗത സംവിധായിക രതീന അർഷാദിന്റെ ചിത്രത്തിൽ നായകനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു.മമ്മൂട്ടി മൂന്നാം തവണയാണ് വനിത സംവിധായികയുടെ ചിത്രത്തിൽ അഭിനയിക്കുന്നത്. വനിത സംവിധായകരായ പാർവതി മേനോൻ സംവിധാനം ചെയ്ത ത്രിയാത്രി എന്ന ഹിന്ദി ചിത്രത്തിലും സുമതി റാം സംവിധാനം ചെയ്ത വിശ്വതുളസി എന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. രതീന അർഷാദിന്റെ ഇനിയും പേരിട്ടില്ലാത്ത ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹർഷാദും ,ഷറഫും,സുഹാസുമാണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന.