m


ന​വാ​ഗ​ത​ ​ സം​വി​ധാ​യി​ക​ ​ ര​തീ​ന​ ​അ​ർ​ഷാ​ദി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​നാ​യ​ക​നാ​യി​ ​മെ​ഗാ​സ്റ്റാ​ർ​ ​മ​മ്മൂ​ട്ടി​ ​എ​ത്തു​ന്നു.​മ​മ്മൂ​ട്ടി​ ​ മൂന്നാം തവണയാണ് വ​നി​ത​ ​സം​വി​ധാ​യി​ക​യു​ടെ​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ വനി​ത സംവി​ധായകരായ പാർവതി​ മേനോൻ സംവി​ധാനം ചെയ്ത ത്രി​യാത്രി​ എന്ന ഹി​ന്ദി​ ചി​ത്രത്തി​ലും സുമതി​ റാം സംവി​ധാനം ചെയ്ത വി​ശ്വതുളസി​ എന്ന തമി​ഴ് ചി​ത്രത്തി​ലും മമ്മൂട്ടി​ അഭി​നയി​ച്ചി​ട്ടുണ്ട്. രതീന അർഷാദി​ന്റെ ഇനി​യും പേരി​ട്ടി​ല്ലാത്ത ചി​ത്ര​ത്തി​ന് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത് ​ ഹ​ർ​ഷാ​ദും​ ,​ഷ​റ​ഫും,​സു​ഹാ​സു​മാ​ണ്.​ ​ചി​ത്ര​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​ന​ത്തി​നാ​യി​ ​കാ​ത്തി​രി​ക്കു​ക​യാ​ണ് ​ആ​രാ​ധ​ക​ർ.​ ഉ​യരെ എന്ന ചി​ത്രത്തി​ന്റെ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​റാ​യി​രു​ന്നു​ ​ര​തീ​ന.