kalinga

ഭുവനേശ്വർ: ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും നൽകുന്ന റാങ്കിംഗിൽ കലിംഗ ഇൻസ്റ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജിക്ക് (കെ‌.ഐ‌.ഐ.ടി) ഒന്നാം സ്ഥാനം. കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയവും മാനവ വിഭവശേഷി മന്ത്രാലയവും നൽകുന്ന അടൽ റാങ്കിംഗ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നവേഷൻ അച്ചീവ്മെന്റ്‌സ് (എ.ആർ.ഐ.ഐ.എ) പട്ടികയിലാണ് കെ‌.ഐ‌.ഐ.ടി ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാനത്തെ 16 സ്ഥാപനങ്ങൾ റാങ്കിംഗിൽ പങ്കെടുത്തു. നൂതന സംരംഭങ്ങൾ തുടങ്ങാനുള്ള ആശയം, സ്റ്റാർട്ടപ്പുകൾ, നൂതന ലബോറട്ടറികൾ, മികവിന്റെ കേന്ദ്രങ്ങൾ, ബൗദ്ധിക സ്വത്താവകാശം എന്നിവ സംബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കൽ തുടങ്ങിയവയാണ് റാങ്കിംഗിന് പരിഗണിക്കുന്നതിനുളള മാനദണ്ഡം. 2018 ൽ എ.ആർ.ഐ.ഐ.എ ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ മികച്ച അഞ്ച് റാങ്കിംഗ് പട്ടികയിൽ ഇടം നേടിയ ഏക സ്ഥാപനമായി കെ.ഐ.ഐ.ടി മാറി. 2019 ൽ സ്വകാര്യ സർവകലാശാല വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയിരുന്നു.